Tuesday, 21 March 2017

വിളക്ക്ചെടി-സംഗീത് കാരക്കോട്
















സംഗീത് കാരക്കോട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വഴിക്കടവ് സ്വദേശി. 
താമസം ഗുരുവായൂർ.
മേക്കപ്പ് ആർട്ടിസ്റ്റ്.
വിവാഹിതൻ.
ഭാര്യ: ജുബിത
മക്കൾ: തീർത്ഥ. പി. സംഗീത്
          പാർവ്വണ.പി.സംഗീത്.



വിളക്ക്ചെടി

ഒരു വിളക്കുചെടി നടണം
ഒരു കൊടുങ്കാറ്റിലും തിരി 
കെടാത്ത,
തെളിഞ്ഞ് കത്തുന്ന വിളക്കുകൾ
പൂക്കുന്ന ചെടി......!

അന്ധകാരത്തിൽ മുഖംമൂടിയിട്ട
അധമരെ കാണിക്കാവുന്ന
വിലാപങ്ങളാലും അടക്കിപ്പിടിച്ച
തേങ്ങലുകളാലും
അറംപറ്റി ഒടുങ്ങുന്ന ജീവിതങ്ങൾക്ക്
പ്രത്യാശയുടെ പൊൻവെളിച്ചം 
തെളിക്കുന്ന വിളക്കുചെടി....!

സംഗീത് കാരക്കോട്

4 comments:

  1. കൊടിയ അന്ധകാരത്തിലെ ഇത്തിരി വെട്ടങ്ങൾ കാലം കാത്തു വെയ്ക്കട്ടെ:

    ReplyDelete