Tuesday, 21 March 2017

ശരികൾ-ഫൈസൽകൻമനം



















ഫൈസൽകൻമനം



ശരികൾ 


പച്ചപ്പിനോരത്ത് സ്വച്ഛമായി ഒഴുകുന്ന
പുളകപുതപ്പിട്ട പുഴയെവിടെ മക്കളേ ...

പക്ഷികൾ ഉച്ചിയിൽ ഒച്ചത്തിൽ
കലപില കൂടി പറക്കുന്ന കാടെവിടെ മക്കളേ ...

പുലരിയിൽ പൂങ്കോഴി കൂവിവിളിക്കുന്ന
ഇടവഴികളഴകുള്ള നാടെവിടെ മക്കളേ...

പാടവും തോടും തുളുമ്പും ജലം ഒഴുകും 
നെല്ലും വരമ്പുള്ള വയലെവിടെ മക്കളേ ...

ഓത്തുപള്ളിക്കൂടം ഓണം വിഷുക്കാലം 
പെരുന്നാളും മൈലാഞ്ചി മരമെവിടെ മക്കളേ .

ഒരു പാട് സ്നേഹത്തിനുള്ളത്തിൽ ചാലിച്ച് 
കത്തുകളെഴുതുന്ന പെണ്ണെവിടെ മക്കളേ ...

ശരിയുള്ള പാഠങ്ങൾ ചൊല്ലി പഠിപ്പിക്കും 
ഗുരുവിനെ വന്ദിക്കും മനമെവിടെ മക്കളേ

സത്യം സമത്വം സാഹോദര്യം തിങ്ങുന്ന
 ഉത്തമ ഭാരത നാടെവിടെ മക്കളേ ...
രചന   :ഫൈസൽകൻമനം

No comments:

Post a Comment