Monday, 20 March 2017

വേനൽ മഴ-അസ്‌ലം തിരൂർ.












അസ്‌ലം തിരൂർ


വേനൽ മഴ
എരിവെയിൽ പൊരിവെയിൽ കത്തി നിൽക്കെ..
വരികയായ്‌ കരിമേഘക്കീറു വാനിൽ. ,
തരുവും ചെടിയാകെ വാടി നിൽക്കെ..
ചെറിയൊരു മോഹം നിറഞ്ഞു നെഞ്ചിൽ,
ചൊങ്കിൽ മനം നിറച്ചൊന്നു പെയ്യും..
മാരി കാണാൻ മോഹമേറിടുന്നു.,
എങ്കിലും തോന്നിയിതെത്ര നാളായ്‌..
വന്നപോലെങ്ങോ മറഞ്ഞിടുന്നൂ.,
ഇങ്ങനെ ചിന്തയിലേറി നിൽക്കെ..
കുഞ്ഞിളം കാറ്റൊന്നു പാഞ്ഞു പോയി.,
എങ്ങു നിന്നാണെന്നറിഞ്ഞതില്ല..
ഇടിയുടെ ശബ്ദവും കേൾക്കയായി.,
പെരുമഴക്കായ്‌ വഴി കാട്ടുവാനോ..
ചെറു തുള്ളികൾ മെല്ലെ ചാറി പിന്നെ.,
തെരു തെരെ മിന്നൽ പിണറുകളും..
കാറ്റിന്റെ വാശിയുമേറി പിന്നെ,
തെങ്ങും കവുങ്ങും പിലാവുമെല്ലാം..
സ്വാഗത മോതുന്നു കൈകളാട്ടി.,
വിങ്ങും മനസ്സിലോ ദാഹമേറി..
മോഹങ്ങളോ മണി വീണ മീട്ടി.,
താമസ മൊട്ടില്ലാതെത്തി പിന്നെ..
പേമാരിയായിത്തിമിർത്തു പെയ്തു,
കേമം പറമ്പുകളൊക്കെ മൂടും..
മട്ടിലായ്‌ നന്നായി നിന്നു പെയ്തു.,
മാമരം പുൽക്കൊടിത്തളിരുമെല്ലാം..
കൈവീശിയാനന്ദ നൃത്തമാടി.,
തീമഴയേറ്റു തളർന്ന ഭൂമി..
പതിയെക്കുളിരാർന്നു മൊഞ്ചു കൂടി.!
അസ്‌ലം തിരൂർ.
( ്രിയ കവി ഒ.എൻ.വി.യുടെ "അമ്മയുടെ ഈണം.(ഒമ്പതു പേരവർ കൽപണിക്കാർ...) )

2 comments:

  1. പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ മഴയെക്കുറിച്ച് എഴുതിയതിന്, താളത്തിലെഴുതാനായതിന് അഭിm ന്ദനങ്ങൾ..... അസ് ലം മാഷേ ....
    സ്വപ്നാ റാണി

    ReplyDelete
  2. നല്ല വരികള്‍
    നല്ല ദൃശ്യം,
    അഭിനന്ദനങ്ങള്‍

    ReplyDelete