Saturday, 11 March 2017

കൺട്രോൾ പാനൽ -സീതാദേവി .എം.പി













    
സീതാദേവി .എം.പി 
എച്ച്.എസ്സ്.എ മലയാളം 
ജി .എച്ച് .എസ്സ് മീനടത്തൂർ 

എന്റെ വായന "കൺട്രോൾ പാനൽ"
                        
സർഗാത്മകതയോടൊപ്പം അനിവാര്യമായ യുക്തി ഭദ്രതയും ഒത്തുചേരുന്ന നോവലാണ് സി.രാധാകൃഷ്ണന്റെ  'കൺട്രോൾ പാനൽ'.ഓരോ മനുഷ്യനും ഒരു  കൺട്രോൾ പാനൽ  ജീവിതത്തിൽ തയ്യാറാക്കേണ്ട അവസ്ഥയെക്കുറിച്ച്‌ സൂചിപ്പിക്കാൻ ഈ കൃതിക്ക് കഴിയുന്നു.മലയാളത്തിൽ അസ്‌തിത്വവാദത്തിൽ അധിഷ്ഠിതമായ ആധുനികതയുടെ എഴുത്തുകാരനായ നോവലിസ്റ്റിനു സാഹിത്യത്തിലെ ദാർശനികത തന്റെ കൃതിയിൽ കൊണ്ടുവരാൻ സാധിച്ചു.ഗ്രാമവും നഗരവും മാറി മാറി പ്രത്യക്ഷപ്പെടുന്നുണ്ട് .താനടങ്ങുന്ന 
സമൂഹത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളെ ശാസ്ത്രീയ വീക്ഷണത്തോടെ കാണാനും അതിലൊരു കഥാപാത്രമാകാനും കഴിയുന്നുണ്ട്.

ഇതിലെ കഥാപാത്രങ്ങളായ സുന്ദരേശനും കാലെയും മോണിക്കയും സ്വാമിയുമെല്ലാം സമൂത്തിലെ ഓരോ വിഭാഗത്തെ പ്രതിനിധീകരിക്കുന്നതായി വായനക്കാർക്ക് അനുഭവപ്പെടും.സുന്ദരരാജാ സുന്ദരേശനാകുന്നതും പ്രൊഫസർ കാലേ ജോലി ഉപീക്ഷിക്കുന്നതും മോണിക്കയെ കാണാതാകുന്നതും കഥയിലെ വൈവിധ്യങ്ങളായ സംഭവങ്ങളെ കുറിക്കുന്നു.ഇന്ന് സമൂഹത്തിൽ അജ്ഞാതശവങ്ങൾ ഏറിവരുന്ന ഒരു കലഘട്ടത്തിൽ ആളുകൾ അപ്രത്യക്ഷമാകുന്ന വാർത്ത പാത്രത്തിൽ  വരുന്നത്  സ്വാഭാവികം മാത്രം.എന്നാൽ അതും ഒരു മാർക്കറ്റബിൾ ആയി മാറുന്നതായി നോവലിൽ നാം കാണുന്നത്.ജീവിതത്തിൽ വിവിധ വേഷങ്ങൾ കെട്ടേണ്ടിവരുന്ന സുന്ദരേശൻ നോവലിന്റെ അവസാനമാകുമ്പോഴേക്കും 'യന്ത്ര'ങ്ങളിലും 'വിശ്വസ'ങ്ങളിലും 'രക്ഷ'യില്ലാതെ ജാതക കമ്പനിയുടെ  സെയിൽസ് എക്സിക്യൂട്ടീവ് ആയി പരിണമിക്കുന്നു.


സാഹിത്യത്തിലെ ശാസ്ത്രനിരീക്ഷണാണ്  സി.രാധാകൃഷ്ണണെങ്കിലും അതിൽ സർഗാത്മകതയും ശാസ്ത്രവും 'കൺട്രോൾ പാനലി'ൽ ഒന്നിച്ചു കടന്നു വരുന്നത് നാം കാണുന്നു അതുകൊണ്ട് തന്നെ സ്വാഭാവികമായും ഏതൊരു വായനകാരനെയും തൃപ്‌തിപ്പെടുത്താൻ ഈ നോവലിന് സാധിക്കുന്നു .


1 comment:

  1. നല്ലെഴുത്ത്.... അഭിനന്ദനങ്ങൾ....
    സ്വപ്നാ റാണി.

    ReplyDelete