സൈനബ് ചാവക്കാട്
ലെക്ചറർ
അൻസർ കോളേജ്
പെരുമ്പിലാവ്
മരവിപ്പുകളുടെ താഴ്വര
ചില
താഴ്വാരകളുണ്ട്.
ചിതലരിച്ച
മരങ്ങളുടെ
ശ്മശാനഭൂമിക
...
കനവുടഞ്ഞു
പോയ
കാലത്തിന്റെ
ചിതാഭസ്മം
കൊണ്ട്
കഥകൾ
മെനഞ്ഞ്
മുറിവേൽപ്പിക്കുന്നിടം
...
മരവിപ്പുകളെ
പുതച്ചുമൂടിയ
രാത്രികൾ
ഇണയില്ലാതെ
ഉറങ്ങുന്നിടം ...
ശ്യാമമേഘം
ചിതറിയിട്ട്
പോയ
തുള്ളികൾ
വീണ്ടുമൊരു പുലരിയിലേക്ക്
വീണ്ടുമൊരു പുലരിയിലേക്ക്
മിഴിനട്ടിരിക്കും
..
പറയാതെ
പടിയിറങ്ങിപ്പോയ
വസന്തമേ
...
പരാഗരേണുവുമായി
തിരികെ
വരൂ ....
ഈ
കുന്നിൻചരിവുകൾ
പൂപുടവയുടുത്ത്
ഒരിക്കൽ
കൂടി
ജീവാമൃത്
നുകരട്ടെ ....

hearty welcome to kaithiri online
ReplyDeleteSuperb
ReplyDelete