ദേവ്ന .എസ്.നാരായണൻ
പ്ലസ്
ടു സയൻസ്
ദേവധാർ
ഹയർ സെക്കന്ററി താനൂർ
പുനർജ്ജനി
കുറുക്കനും
കോഴിയും കളിക്കുമ്പോൾ ഞാനെന്നും
കൂട്ടിലകപ്പെട്ട കോഴിയായിരുന്നു...
കല്ലുകളിയിൽ
വീടാകടത്തിനുടമയും.
വെള്ള
പാവാട ചുവന്നതോടെ പാവാട
ഞൊറികളെ ഭേദിച്ച് പ്രണയിനിയായി
വെളുത്തിരുണ്ടു...
പിന്നീട്,
അകത്തളത്തിൽ
കണ്ണീരുപ്പു ചേർത്ത് പശിയടക്കാൻ
പഠിച്ചു...
വേവു
പോരെന്ന പഴിയിൽ വെന്തുകൊണ്ടേയിരുന്നു...
മൂന്നും
കൂട്ടിയ അടുപ്പിൽ ഊതി യൂതി
നിറംകെട്ടു .
അവസാനം
,
അരിക്കലത്തിലെ
വെള്ളം പോലെ നീരാവിയായി
ആരും
കാണാതെ ഞാനെന്റെ ആകാശങ്ങൾ
തേടി
സ്വന്തം
ചിറകിൽ പറന്നുയർന്നിരിക്കുന്നു
..
ദേവ്ന
.എസ്.നാരായണൻ

മനോഹരം
ReplyDeleteകഷ്ടനഷ്ടങ്ങളുടെ ദുരിതപർവ്വത്തിൽ നിന്നും പറന്നുയരാൻ കൊതിക്കുന്ന (കുതിക്കുന്ന) വാക്കുകൾക്ക് അഭിനന്ദനങ്ങൾ
ReplyDeleteനന്ദി
Deleteഅഭിനന്ദനങ്ങൾ!
ReplyDeleteസ്വന്തം ചിറകിൽ കൂടുതൽ ഉയരട്ടെ!!
വാക്കുകൾ കൃത്യമായി ഉപയോഗിക്കാൻ അറിയാമെങ്കിൽ എന്തിന് അധികം വാക്കുകൾ ... ?? അധികം പേജുകൾ....??
ReplyDeleteനന്ദി....
Deleteഅഭിനന്ദനങ്ങൾ. അനുമോദനങ്ങൾ ഇനിയും ഏറെ എഴുതാൻ കരുത്താവട്ടെ
ReplyDeleteനന്നായി.....
ReplyDeleteMay the god bless u molu..
ReplyDeleteGood one... Keep writing.. :-)
ReplyDeleteവായിച്ചവർക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കും നന്ദി
ReplyDeleteദേവ്ന
Powlichu my dear student... Classil pathungiyirikkumbol EE kavi hrudayam nhaan thirichetheett...
ReplyDelete