യാത്ര
------
എത്ര നടന്നു വഴിനീളെ
എത്തിയതെവിടെന്നറിവീല
കുന്നുകൾ തോടുകൾ പുഴചാടി
പാടവരമ്പിൻ ചളിയുടെ
എപ്പോഴുമുള്ളിന്നുള്ളാലെ
ലക്ഷ്യമതൊന്നേ തിരയുന്നു
കൂടെപ്പോരും മെതിയടികൾ
പാതിവഴിക്കെ തേഞ്ഞേ പോയ്
കൂട്ടിനു വന്നൊരു കുപ്പായം
പിഞ്ഞികീറിപ്പോയല്ലോ
മഴയും മഞ്ഞും കാറ്റും വെയിലും
നിഴലും കൂടെപ്പോരുന്നു
എന്തിനു പോന്നെന്നറിവീല
എങ്ങോട്ടേയ്ക്കെന്നറിവീല
സൂര്യനുദിക്കും നേരത്ത്
ഭൂമിയെണീക്കും മുമ്പേതാൻ
തെക്കു വടക്കു നടക്കുന്നു
ദിക്കുകൾ തെറ്റി നടക്കുന്നു
------------------------------------
-Dr.സുരേഷ് മൂക്കന്നൂർ
(കാവ്യാ സഞ്ചാരത്തിൽ നിന്നും )
(കാവ്യാ സഞ്ചാരത്തിൽ നിന്നും )

No comments:
Post a Comment