റോഷൻ മാത്യു
ജി.എച്ച്.എസ്.എസ്.പഴയന്നൂർ
തൃശൂർ.
വേപഥു
ബിന്ദുക്കൾ
ഗാനമായ്
മേവുന്ന ബാഷ്പാഞ്ജലികൾ
അധരങ്ങൾ
സാക്ഷിയായ് നുകർന്നിടുമ്പോൾ
ലഹരിയായ്
നിറയുന്ന രസന തൻ തുമ്പിൽ
എരിഞ്ഞടങ്ങും
നിൻ അപശ്രുതികൾ .....
തായ്
വേരറുക്കുമാ മാമരച്ചുവടുകൾ
സർവ്വംസഹയായ്
സഹധർമ്മിണിയായ്
ജീവിത
സാന്ദ്രത കൂരിരുൾ നിറയുമ്പോൾ
വിലസിന
കരങ്ങളാൽ ചങ്ങലകൾ ....
അമ്മ
തൻ രുധിരം നുണഞ്ഞിടാതെ എൻ
നാസാദ്വാരങ്ങൾ
ഭസ്മമായി
ലൈക്കും
കമന്റുമായി പുതുയുഗം നീളുമ്പോൾ
വിരയുകയാണീ
കൈത്തലങ്ങൾ ....
ഹൃദയാഭിലാഷങ്ങൾ
കുഞ്ഞപദാനങ്ങൾ
നിരയറ്റു
മനമെരിയും പുഞ്ചിരികൾ
വർണ്ണവും
ഗന്ധവും കുറിക്കുമാകിടാങ്ങൾ
തൻ
സമയാതിരേകം
വീര്യമോടെ ....
സിന്ദൂരം
പൂശിടും ബലിഷ്ഠമാംകരങ്ങളിൽ
മാറ്റൊലി
കൊള്ളുന്നു പരിദേവനങ്ങൾ
ഓജസ്സില്ലാതെയാ
ചാലുകൾ കേഴുമ്പോൾ
കാലടിപ്പാതകൾ
പിന്നിടുമ്പോൾ....
കരിവണ്ടു
മൂളിടും കാണാക്കിനാക്കൾ തൻ
അബലയാം സ്ത്രീയെന്ന് പഴിച്ചിടുന്നു
നിശയിൽ
പതറാത്ത ചേലയായ് അവൾ
ത്യാഗിയായ്
മൂഢ്യയായ് വിലപിക്കുമ്പോൾ
-----
കണ്ണടയില്ലാതെ
ഇരുട്ടിൽ പരതുമ്പോൾ
തിരമാല
അലതല്ലി കുതിച്ചിടുമ്പോൾ
മീഡിയകൾ
കൗമാര പ്രഹരമായി മാറുന്നു
വിളങ്ങിന
മർത്ത്യരും തന്ത്രമോടെ ....
ഇനിയും
മരിക്കാത്ത മർത്ത്യാ നീ നിന്റെ
കേളീ
വിലാസങ്ങൾ വിരാമം കാണൂ
പുൽക്കൂടും
താരാട്ടും വ്യർത്ഥമായ് തീരുമീ
കാലമേ
നീയെൻ പ്രണയിനിയായ്
കാലമേ
....
നീയെൻ
പ്രണയിനിയായ്:
...
റോഷൻ
മാത്യു.

No comments:
Post a Comment