ഫൈസൽകൻമനം
പ്രതീക്ഷ
മരണം മണക്കുന്ന,
ജീവിതവഴികളിൽ
തരണം രക്ഷയെ
ജല്ല ജലാലേനീ .
കരണം മറിഞ്ഞിടും അന്ത്യം
നയന്തിടാൻ
ഭരണം തിരിക്കുന്നോ-
ർക്കേകണേനേർവഴി...
സ്വറ്ണ്ണം കിനാ കണ്ട്
സ്വപ്നം തകർത്തോരും
സമരം നടത്തുന്ന
സ്വാർത്ഥ താളങ്ങളും
അരിയുന്ന വാളുകൾ
നിറയുന്ന ഭൂലോകം
കരയുന്ന കണ്ണുനീർ
തുള്ളിയാൽ കേഴുന്നു
വരണം നൻമയിലാട്ടുന്ന
തൊട്ടിലുകൾ
വിനയം വിടർന്നിടും
സ്നേഹപൂന്തോട്ടങ്ങൾ
ശരണം നീ മാത്രം
സ്വർഗീയ നാഥ ...
സന്തോഷ പൂമാരി
വർഷിക്ക് നാഥാ..
ഫൈസൽകൻമനം
ആലാപനം :ഫാരിഷ ഖാൻ

നന്ദി!
ReplyDelete