Friday, 5 May 2017

കുഞ്ഞുങ്ങൾ വരയ്ക്കുന്ന ചിത്രങ്ങൾ-ലാജു.ജി.എൽ


ലാജു.ജി.എൽ





കുഞ്ഞുങ്ങൾ വരയ്ക്കുന്ന ചിത്രങ്ങൾ

വീട്ടിൽ നിന്നും
ചുവരുകൾ മായ്ച്ചു കളയുമ്പോൾ എഴുതുന്ന ചിത്രങ്ങൾ ആകാശത്തേക്കിറങ്ങുന്നു .. ഇരുൾ മൂലകളിലെ വാവൽച്ചിന്തകൾ നേർവെളിച്ചത്തിലേക്ക് ചിറകടിച്ച് പറക്കുന്നു .. പലപൂക്കളുടെ പൂന്തോട്ടത്തെ തൊട്ട ഒരേ കാറ്റ് മൂക്കിൻ തുമ്പിൽ ഉമ്മ വെക്കുന്നു .. അതിരുകളുടെ ചങ്ങലക്കിലുക്കങ്ങൾ അരുതാത്തതുകളുടെ കൊളുത്തുകൾ വിട്ട് ഇറങ്ങിപ്പോകുന്നു ... തുറന്നിട്ട ഒരകം അതിരറിയാത്ത ഒരു തണുപ്പിന്റെ പുതപ്പെടുത്ത് മൂടുന്നു .. വീട്, വെറും വീടുവിട്ട് അതിരില്ലാ നാടാവുന്നു... എന്നാണ്, ഇനിയെന്നാണ് ഞാനൊരു കുഞ്ഞാവുക - വീടു വരയ്ക്കണമെനിക്ക് - ചുവരുകളില്ലാതെ ...!


ലാജു.ജി.എൽ

1 comment:

  1. വീട്,
    വെറും വീടുവിട്ട്
    അതിരില്ലാ നാടാവുന്നു...

    അതെ

    ReplyDelete