Monday, 1 May 2017

അന്നു പെയ്യാതെ പോയ മഴ -ജോജിത വിനീഷ്














ജോജിത വിനീഷ് 
സബ് എഞ്ചിനീയർ 
കെ.എസ്സ്‌.ഇ.ബി
തൃശൂർ മണ്ണുത്തി  സ്വദേശി 



അന്നു പെയ്യാതെ പോയ മഴ 

യാത്രയാക്കുന്നൂ സഖേ..നിന്നെ ഞാൻ 
നാടുകടത്തുന്നോരെൻ  ഓർമ്മകളും.
വിപ്ലവം ചിന്തിയോരീ ധാർഷ്ട്യവും,
മഞ്ഞുപോൽ  അലിഞ്ഞോരീ പ്രേമവും..

എനിക്കായ് പൂക്കുമീ വഴിയോര പൂക്കളും
കൂട്ടിനായ്‌ എത്തുമീ കൈതോല ഗന്ധവും..
വെള്ളിനൂൽ പാകിയ ചുരുൾമുടിയിൽ  
മെല്ലെ ഞാനെൻ വിരൽ തലോടീ..

നനഞ്ഞു കുതിർന്നോരീ പുഴയോരത്തിന്നും
കമ്പി പൊട്ടിയോരെൻ  കുടയുമായ്നില്പൂ..
കാലം തെറ്റി പെയ്തോരാമഴയിൽ  
വന്നു ചേക്കേറുമീ കുടക്കീഴിൽ..
  
നിന്നെപ്പോലെ കുസൃതിയായ് 
നിന്നോർമ്മകളും സുഖമുള്ള നോവായ്‌
പുഞ്ചിരിതൂകി മെല്ലെ ഞാൻ
അന്നു പെയ്യാതെ പോയ മഴേ 
അതു നീയായിരുന്നോ...നീയായിരുന്നോ?

ജോ

3 comments:

  1. ഈ കവിതയുടെ audio/ video version എന്റെ Timelinil കിടപ്പുണ്ട് .താത്പര്യമുള്ളവർ നോക്കി അഭിപ്രായം പറയുമല്ലോ
    https://m.facebook.com/story.php?story_fbid=1226638544071210&id=100001752296643

    ReplyDelete
  2. ഈ ആഴ്ചയിലെ ഏറ്റവും വായിക്കപ്പെട്ട കവിതയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഒത്തിരി സന്തോഷം.

    ReplyDelete