Saturday, 20 May 2017

(ആ ) ഗ്രഹങ്ങൾ-മുനീർ അഗ്രഗാമി














മുനീർ അഗ്രഗാമി
കോഴിക്കോട് ഉള്ളേരി സ്വദേശി 
നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 
അസ്സി:പ്രൊഫസർ 
കവിതാസമാഹാരങ്ങൾ 
ചേമ്പില ചൂടിയ പെൺകുട്ടി (2007 )
മയില്പീലികൾ പറയുന്നത് (2010)
മഞ്ഞു മൂടിയ മുടിയിഴകളിൽ(2010)
പതിപ്പുകൾ 
എന്റെ മലയാളം :രചനയും പഠന പ്രവർത്തനങ്ങളും 
(നാലു പതിപ്പുകൾ 2010 -2012 )
അവാർഡുകൾ 
ചേമ്പില ചൂടിയ പെൺകുട്ടിയ്ക്കു  2009 
കാവ്യവേദി അവാർഡ് ലഭിച്ചു.









() ഗ്രഹങ്ങൾ

ഉടലിൽ ഒരു സൂര്യൻ
എരിയുന്നു
ഉടുപ്പുകൾ ക്കുള്ളിൽ
അത് പ്രകാശിക്കുകയാണോ?
ഉടയാടകൾ
അതിൻ്റെ പ്രകാശം
മറച്ചുവെയ്ക്കുകയാണോ ?

നാം ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോൾ
പിറന്നു വീണ കുട്ടി
നമ്മെ എത്ര പെട്ടെന്നാണ്
അവനെ ഭ്രമണം ചെയ്യുന്ന
ഗ്രഹങ്ങളാക്കിത്തീർത്തത്!

- മുനീർ അഗ്രഗാമി

No comments:

Post a Comment