സന്തോഷ് മലയാറ്റിൽ
മുറിച്ചുമാറ്റിയ
നന്മകള്‍..!
മീനചൂടില്‍
സൂര്യന്‍
വിയര്‍ത്ത
പകലിനോട്
ജലസമൃദ്ധിതേടിപ്പോയ
മനുഷ്യന്റെ
കഥ
പറയാന്‍
തുടങ്ങി..!
പൊള്ളിയടര്‍ന്ന
ഹൃദയത്തിന്
നീര്‍തേടിപ്പോയ
മരങ്ങളുടെ
ജീവന്‍
പകുതിയില്‍ ബാക്കിവെച്ച
പ്രാണന്റെ
നെടുവീര്‍പ്പുകള്‍..!
തന്നിലവശേഷിക്കുന്ന
പച്ചപ്പിലേക്ക്
ആഴ്ന്നിറങ്ങിയ
മഴുവിന്റെ
നിസ്സഹായതയില്‍
ജീവനൊടുങ്ങുമ്പോള്‍.
ഞാന്‍
നിന്നോട് മന്ത്രിച്ചത്
വരണ്ട
ആകശങ്ങളെ കുറിച്ചും
നീര്‍വറ്റിയ
ഭൂമിയെക്കുറിച്ചും
പ്രകാശം
വറ്റിയ
നക്ഷത്രങ്ങളെക്കുറിച്ചുമായിരുന്
ആരാണ്
നിന്റെ കാതുകള്‍
കൊട്ടിയടച്ചത്..?
പക്ഷേ
,
ഇപ്പോള്‍
നിന്റെ മുഖത്ത്
ആത്മഹത്യക്കൊരുങ്ങിയവന്റെ
ആത്മവിശ്വസമെനിക്ക്
തെളിഞ്ഞു
കാണാം...!!
ചന്തു-

No comments:
Post a Comment