സുഭാഷ്.എം.കുഞ്ഞുകുഞ്ഞ്
വയനാട്
സ്വദേശി
ഇണ
:മായ
മകൾ : റിതുരാധ
അമ്മ നക്ഷത്രം
കൊതിമതി
വരും മുൻപേ
പാതിയിൽ
മുറിഞ്ഞെന്നെ
ഊട്ടിയുറക്കിയ
സ്വപ്നമേ
തരുമോ
ഇനിയൊരു ജന്മം ...
കണ്ടതിൽ
പാതിയും സ്വപ്നം...
അനുഭവിച്ചത്
തീരെ തുച്ഛം..
മോഹങ്ങൾ
ഒരുപാട്
ബാക്കിയുണ്ടിപ്പോളും...
മടിയിൽ
കിടന്നൊരു
താരാട്ടു
കേൾക്കുവാൻ..
കരതലത്താലാ
തലോടലൊന്നേൽക്കുവാൻ..
കൈപിടിച്ചാക്കൂടെയൊന്നു
നടക്കുവാൻ...
കുസൃതി
കാണിച്ചൊരു
തല്ലു
വാങ്ങിക്കുവാൻ...
ആ
മുണ്ടിന്റെ കോന്തലയിൽ
മുഖമൊന്നു
തുടയ്ക്കുവാൻ..
മോഹങ്ങൾ
മാത്രമേ
ബാക്കിയുള്ളൂ...
നീയെനിക്കേകിയ
ഉരുളതന്നോർമയിൽ
ബലിച്ചോരുട്ടി
തരാം ഞാൻ
ഒരു
ബലിക്കാക്കയായെങ്കിലും
ചാരത്തു
വന്നണഞ്ഞീ മകനെ
ഒരുമാത്ര
നോക്കൂ...
അവ്യക്തമെങ്കിലും
നിന്മുഖമോർക്കാത്ത
നാളുകളില്ലയെൻ
ജനനീ
ഓർമകളിൽ
ഒരു താരാട്ടിനീണം.....
കണ്ണീരാലിനിയൊരു
തർപ്പണം....
സുഭാഷ്.എം.കുഞ്ഞ്
കുഞ്ഞ്(കുവ)

സുഭാഷേട്ടാ നന്നായിട്ടുണ്ട് ട്ടാ
ReplyDeleteThanks... ജോഷ്
Delete