രാധാമണി പെരുമ്പാവൂർ
യു.പി.സ്കൂൾ അസിസ്റ്റന്റ്
ദേവധാർ ഹയർ സെക്കന്ററി താനൂർ
മൂന്നുദൈവങ്ങൾ
കടഞ്ഞെടുത്ത തേക്കിൻ തടിയും,
മാർബിൾ
ഫലകങ്ങളും
എയർകണ്ടീഷണറുമലങ്കരിച്ച,
എന്റെ
പ്രാർത്ഥനാമുറിയിലേക്ക്
മൂന്നു
ദൈവങ്ങളെകൂടി വേണ്ടിയിരിക്കുന്നു.
പകലന്തിയോളം
ദൈവ
വില്പനമാളുകളിൽ
അലഞ്ഞു
നിരാശപൂണ്ടെങ്കിലും
പുലർച്ചെ,
മൂവരേയുമുടലോടെ
അർത്ഥനാ മുറിയിലെത്തിച്ച
കൃതാർത്ഥതയിൽ
ഞാൻ
മിഴിയടച്ചു.
ഒരുപ്പിടി
മണ്ണും
ഒരിറ്റു
ജലവും
നേർത്ത
പ്രാണവായുവും
അനുഗ്രഹ
ഭണ്ഡാരങ്ങൾ
തുറക്കാതിരിക്കുമോ???
രാധാമണി
പെരുമ്പാവൂർ

😍
ReplyDelete🙏