
ഷാലു ജോമോൻ
കായംകുളം സ്വദേശം.
മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക.
കവിതാ സമാഹാരം- ഉള്ളടരുകളിൽ എഴുതപ്പെട്ടവ.
ഒറ്റയാത്തി
നീ
ഇഷ്ടപ്പെടാതെ പോയ
എന്റെ
പെൺ
തത്വത്തിനെ
ഞാൻ
ഒറ്റയാത്തി എന്ന്
ഓമന
പേരിട്ട് വിളിക്കും.
കൂട്ടത്തിൽപ്പെടാതെ
ഭൂതകാലത്തിന്റെ
മണൽക്കുഴികളിലേക്ക്
കുഴിയാനക്കാലുകളിൽ
ഒരു
യാത്രക്ക് തുടക്കമിടും.
എന്റെ
പരിണാമ ചക്രത്തിന്റെ ജനിതക
നിയന്ത്രിതാവ്
അപ്പോഴും
നീ തന്നെയായിരിക്കും!
മറന്നു
പോയ വേരുകൾ
നീ
കുഴിച്ചെടുക്കുമ്പോൾ
ഞാൻ
എന്റെ പേര് തിന്ന് തീർക്കും!
നീയെന്റെ
പേര് വിളിക്കരുതെന്ന്
പേരില്ലായ്മയുടെ
ന്യായം നിരത്തുമ്പോൾ
നീ
പുതിയൊരു
പേര്
തേടും.
സമജാതമായതിനെ
തിരഞ്ഞ്
ഒരൊറ്റയാത്തി
അലഞ്ഞു
തിരിയും!
ഷാലു
ജോമോൻ
ഗുഡ്
ReplyDeleteനന്നായിട്ടുണ്ട്..
ReplyDeleteNice
ReplyDeleteSuper shalu
ReplyDeleteNice
ReplyDeleteGreat Shalu.
ReplyDeleteNice Shalu
ReplyDeleteഒററയാത്തിക്കഭിനന്ദനങ്ങൾ.
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteGreat
ReplyDelete