സൈനബ് ചാവക്കാട്
സ്ലേറ്റ് (സ് + ലേറ്റ് )
❣❣❣❣❣❣❣
ഏതുലിപിയും
എഴുതി
വെക്കാൻ ,
എന്തും
വരച്ചിടാൻ ,
ഏഴഴകിനാൽ
മിനുക്കിയെടുത്ത
ഒരു
സ്ലേറ്റുണ്ട് ..
വിരൽ
തുമ്പിൽ
പിച്ചവെക്കുന്ന
അക്ഷരങ്ങളെ
ലാളിക്കും
...
ബാല്യകാല
കുസൃതികളുടെ
കുത്തിവരകളെ
മേത്തരം
അക്ഷരക്കൂട്ടുകളിലേക്ക്
വഴി
നടത്തും ....
കൗമാരസ്വപ്നങ്ങളുടെ
ചിത്രമെഴുത്തിന്
കരുതലോടെ
നിറം
ചാർത്തും ..
മങ്ങിയവരകളെ
തെളിച്ചമുള്ളതാക്കി
നിർവൃതി
കൊള്ളും ...
കൂർത്ത
മുനകളാൽ ഏറ്റ
കട്ടി
വരകളുടെ
പോറലുകൾ
ആരുമറിയാതെ
കഴുകിത്തുടച്ച്
മിനുക്കി
വെക്കും ...
സൈനബ്
ചാവക്കാട്

അമ്മസ്ലേറ്റ്
ReplyDeleteസൈനബ് ചാവക്കാടിന്റെ മനോഹര വരികൾ കുഞ്ഞുന്നാളിലെ മനോഹര സ്മരണകളുടെ തിരുമുറ്റത്തേക്ക് കൈപിടിച്ച് കൊണ്ടു പോകുന്നു
ReplyDeletesuperകവിത
ReplyDelete