Friday, 3 March 2017

കഥ -രണ്ട് -ഡോ.അശോക് ഡിക്രൂസ്














ഡോ.അശോക് ഡിക്രൂസ്


രണ്ട് 

രാത്രി വീട്ടിൽ തനിച്ചെത്തിയ അതിഥിയെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി .കൊല്ലാനും വയ്യാ ,വളർത്താനും വയ്യാ !ഞാനൊരു അഹിംസാവാദിയായതുകൊണ്ടു മാത്രം ദേഹോപദ്രവം ഏൽപ്പിക്കാതെ ഒരു വിധത്തിൽ വീട്ടിനുള്ളിലെ കക്കൂസിലെത്തിച്ചു .നിലയുറക്കാതെ ,ടൈൽസിന്റെ മിനുമിനുമിനുപ്പിൽ തെന്നിനീങ്ങുന്നത്  കാണാൻ രസം പിടിക്കുകയായിരുന്നു .പെട്ടെന്ന് വഴുതി ക്ളോസറ്റിലേക്ക് വീണു.കിട്ടിയ തക്കത്തിന് നിർത്താതെ വെള്ളമൊഴിച്ചുകൊണ്ടിരുന്നു,തിരികെ കയറിവരാതിരിക്കാൻ...

പിന്നീട് കക്കൂസിൽ പോയി കുന്തിച്ചിരിക്കാൻ എനിക്കും വീട്ടുകാർക്കും പേടിയായിത്തുടങ്ങി .എന്നെങ്കിലുമൊരിക്കൽ ഞങ്ങളോട് പകരം വീട്ടാൻ...ആ  അണലി കുഞ്ഞിങ്ങളുമായി ക്ളോസറ്റിൽ നിന്ന്  കയറി വരുമോയെന്ന് ...പുരാണത്തിലെ കദ്രുവും വിനതയും കഥ പോലെ !

കുട്ടിക്കാലത്തു ,വലിയൊരു കുഴിക്കുമുകളിൽ വച്ചുകെട്ടിയ മരപ്പാത്തിയിൽ കുന്തിച്ചിരുന്ന് തൂറുന്നതിന്റെ ഇടവേളകളിൽ ,കൗതുകത്തോടെ  താഴേക്ക് നോക്കുമ്പോൾ ,നിറക്കുന്ന വിരൽ വണ്ണമുള്ള പുഴുക്കളെ കണ്ടത് ഓർമയിലുണ്ട് .അതുപോലെങ്ങാനും അസംഖ്യം അണലികുഞ്ഞുങ്ങളുമായി   ആ അമ്മ കയറിവരുമോയെന്ന്  ഭയന്നു. കുനിഞ്ഞു നോക്കുമ്പോഴൊക്കെ ക്ളോസെറ്റിനുള്ളിലെ തിരയിളക്കം എന്നെ പേടിപ്പിച്ചുകൊണ്ടിരുന്നു.

അതുകൊണ്ടുമാത്രം ,ഞങ്ങൾ ഭാരതീയ പാരമ്പര്യമുപേക്ഷിച്ചു .ഇപ്പോൾ ഇരിപ്പ് യൂറോപ്പ്യൻ ക്ളോസറ്റിലാക്കി.


5 comments:

  1. ഡിക്രൂസിന്റെ കഥ കൊള്ളാം.
    യൂറോപ്യനാവാനുള്ള ശ്രമത്തിനെല്ലാം പിന്നിൽ, അറിയാത്ത ഒരു പേടിയുണ്ടാവും ഒരു ശരാശരി മലയാളി പ്പേടി

    ReplyDelete
    Replies
    1. വാസ്തവം. കഥാ വായനയ്ക്ക് നന്ദി.

      Delete
  2. Ashok neenda 14 varshangalku sesham akkunte kadha ennu kandappol thanne santhosham thonni. Njan ninte kadha vayikan athonnu nee vayichu kelkan sathym agrahichirunnu. Nee vayichu kelkan oru pratheka rasa. Athu potte kadha enikkishtayi nannayirikkunnu. Ninakariyalo ningal ezhuthukare pole vilayiruthan enikkariyilla. Njan ninte "chathurapetty" vayichathu innum orkunnu athu vayichenne kelpichathm. Njan ente chila frndsnodu aa kadha paranjittundu.

    ReplyDelete