രജനി.പി.പി
പി.സി.എൻ.ജി എച്ച്.എസ്സ് മൂക്കുതല
ഞാൻ
കവി
പാതിവഴിയിൽ ഉപേക്ഷിച്ച പദമാണു
ഞാൻ.
ഒരു
പാട് മോഹങ്ങൾ തന്നാണ്..
വെറുതെയിരുന്ന
എന്നെ
ഈ
താളിലേക്ക് കൊണ്ടുവന്നത്..
എനിക്ക്
മുൻപും പിൻപും ഒരുപാട്
വിശേഷണങ്ങളും
ക്രിയകളും
നാമങ്ങളും തന്നു നോക്കി..
ചിലതെല്ലാം
കവിക്ക് ബോധിച്ചു.
എന്നെ
സൻമാർഗികളുടെ കൂട്ടത്തിലും
കൊള്ളക്കാരുടെ
കൂട്ടത്തിലും കൂട്ടി...
ചേർത്തും
ഒഴിവാക്കിയും,
നേരം
കളഞ്ഞു..
ആദ്യ
പേറ്റുനോവിൽ കവിയും,
വെളിച്ചം
കാണാൻ ഞാനും
ഒരു
പാട് കാത്തിരുന്നു.
ബോധിച്ച
വാക്കുകൾ,
തുടരാനാകാത്ത
കവിതയായ്
..
വഴിമുട്ടി
നിന്നപ്പോൾ കവിക്ക്...
ഒന്നേ
ചെയ്യാനുണ്ടായിരുന്നുള്ളൂ.
എന്നെ
പാതി വഴിയിൽ
ഉപേക്ഷിക്കുക..
എനിയ്ക്കിന്ന്,
വിശേഷണങ്ങളില്ല...
അലങ്കാരങ്ങളില്ല...
എന്റെയുള്ളിൽ
വെളിച്ചമില്ല,
പൂർണ്ണതയില്ലാതെ
പാതി ജീവനുള്ള .
ഈ
പദത്തിനെന്തു തരാനാണ്....
വായനക്കാരാ....
നിനക്കു
കഴിയുക.
രജനി.പി.പി

നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ
ReplyDeleteരജനി ടീച്ചർ .... നന്നായി.... അഭിനന്ദനങ്ങൾ.....
ReplyDeleteസ്വപ്നാ റാണി
ReplyDeleteനല്ല ഭാഷ. ചിന്തയും
ReplyDeleteനന്നായി.സന്തോഷം.
ReplyDeleteഅഭിനന്ദനങ്ങൾ. .....
ReplyDeleteകവി പാതിവഴിയിൽ ഉപേക്ഷിച്ച പദം വെളിച്ചം കാണാൻ കവിയോടൊപ്പം കാത്തിരിക്കുന്നു,
ReplyDeleteസംവേദനത്തിന്റെ എന്തൊക്കെയോ പുതുവഴികളുടെ ചൂണ്ടുപലക
വളരെ നന്നായി രജനി ടീച്ചർ
അഭിനന്ദനങ്ങൾ
ഇനിയും എഴുതുക പങ്കു വയ്ക്കുക്കു ക
മനോഹരം
ReplyDelete