സുഖദൻ
ഹെഡ് മാസ്റ്റർ
പി.സി.എ.യു.പി.എസ്സ് പരിയാപുരം
മലപ്പുറം
കുപ്പായത്തിന്റെ
പാട്ട്
ഇത്
മുന്തിയ
മാളില്‍ നിന്ന്
മണിക്കൂറുകള്‍
ചികഞ്ഞ് പുറത്തിട്ട
കുപ്പായം
ബ്രാന്‍ഡഡ്
ഉടുപ്പുകളുടെ
രണ്ടോമൂന്നോ
അട്ടികള്ക്കുമുകളില്
വിശുദ്ധിയുടെ
ആവരണം
തിരികിക്കയറ്റിയ
ഉടലിന്റെ
വടിവും
വസ്ത്രത്തിന്റെ
ഞൊറിയും തമ്മില്‍
മാംസത്തിന്
കറുത്ത നിറംപൂശുന്ന
പോരാട്ടം
തുന്നിച്ചേര്‍ത്ത
ചിത്രപ്പണിയില്‍
ഒരു
നൂല് വലിഞ്ഞുപോയതുകൊണ്ട്
മേല്വസ്ത്രമാകാതിരുന്ന
ന്യൂ
ജെന്‍ വിലാപം
അതൊന്നുമല്ലാതെ,
പിഞ്ഞിപ്പോയ
നിത്യവസ്ത്രത്തിന്റെ
നാണം
മാറ്റുന്ന ആചാരം
മറുവസ്ത്രമില്ലാത്തവളുടെ
അന്തസ്സ് ,
നിത്യം
കണ്ണീരിലും വിയര്‍പ്പിലും
കഴുകീട്ടും
വെളുക്കാത്ത
രാക്കുപ്പായം
സൂര്യനെ
വലിച്ചെടുക്കുന്ന
അരിപ്പയില്‍
ഉടല് പുഴുങ്ങുന്ന
നിറം
-
സത്യത്തിന്റെ
കുപ്പായമെന്നും
സാത്താന്റെ
കുപ്പായമെന്നും വിശ്വാസം
മകള്‍
സുരക്ഷിതയാകുമെന്ന്
വേവുന്ന
ഒരമ്മയുടെ നിശ്വാസം.
സ്വകാര്യ
സ്വത്തിനുമീതെ
സമൂഹത്തിന്റെ
കണ്കെട്ട്-
പുരുഷ
വിഴുപ്പിന്റെ നനഞ്ഞ
കുപ്പായം.
സുഖദൻ

NALLA KUPPAYAM
ReplyDeleteസൂപ്പർ
ReplyDelete