Sunday, 5 March 2017
Saturday, 4 March 2017
Friday, 3 March 2017
മൂന്നുദൈവങ്ങൾ-രാധാമണി പെരുമ്പാവൂർ
രാധാമണി പെരുമ്പാവൂർ
യു.പി.സ്കൂൾ അസിസ്റ്റന്റ്
ദേവധാർ ഹയർ സെക്കന്ററി താനൂർ
മൂന്നുദൈവങ്ങൾ
കടഞ്ഞെടുത്ത തേക്കിൻ തടിയും,
മാർബിൾ
ഫലകങ്ങളും
എയർകണ്ടീഷണറുമലങ്കരിച്ച,
എന്റെ
പ്രാർത്ഥനാമുറിയിലേക്ക്
മൂന്നു
ദൈവങ്ങളെകൂടി വേണ്ടിയിരിക്കുന്നു.
പകലന്തിയോളം
ദൈവ
വില്പനമാളുകളിൽ
അലഞ്ഞു
നിരാശപൂണ്ടെങ്കിലും
പുലർച്ചെ,
മൂവരേയുമുടലോടെ
അർത്ഥനാ മുറിയിലെത്തിച്ച
കൃതാർത്ഥതയിൽ
ഞാൻ
മിഴിയടച്ചു.
ഒരുപ്പിടി
മണ്ണും
ഒരിറ്റു
ജലവും
നേർത്ത
പ്രാണവായുവും
അനുഗ്രഹ
ഭണ്ഡാരങ്ങൾ
തുറക്കാതിരിക്കുമോ???
രാധാമണി
പെരുമ്പാവൂർ
കഥ -രണ്ട് -ഡോ.അശോക് ഡിക്രൂസ്
ഡോ.അശോക് ഡിക്രൂസ്
രണ്ട്
രാത്രി
വീട്ടിൽ തനിച്ചെത്തിയ അതിഥിയെ
എന്തു ചെയ്യണമെന്നറിയാതെ
കുഴങ്ങി .കൊല്ലാനും
വയ്യാ ,വളർത്താനും
വയ്യാ !ഞാനൊരു
അഹിംസാവാദിയായതുകൊണ്ടു
മാത്രം ദേഹോപദ്രവം ഏൽപ്പിക്കാതെ
ഒരു വിധത്തിൽ വീട്ടിനുള്ളിലെ
കക്കൂസിലെത്തിച്ചു .നിലയുറക്കാതെ
,ടൈൽസിന്റെ
മിനുമിനുമിനുപ്പിൽ തെന്നിനീങ്ങുന്നത്
കാണാൻ രസം പിടിക്കുകയായിരുന്നു
.പെട്ടെന്ന്
വഴുതി ക്ളോസറ്റിലേക്ക്
വീണു.കിട്ടിയ
തക്കത്തിന് നിർത്താതെ
വെള്ളമൊഴിച്ചുകൊണ്ടിരുന്നു,തിരികെ
കയറിവരാതിരിക്കാൻ...
പിന്നീട്
കക്കൂസിൽ പോയി കുന്തിച്ചിരിക്കാൻ
എനിക്കും വീട്ടുകാർക്കും
പേടിയായിത്തുടങ്ങി
.എന്നെങ്കിലുമൊരിക്കൽ
ഞങ്ങളോട് പകരം വീട്ടാൻ...ആ
അണലി കുഞ്ഞിങ്ങളുമായി
ക്ളോസറ്റിൽ നിന്ന് കയറി
വരുമോയെന്ന് ...പുരാണത്തിലെ
കദ്രുവും വിനതയും കഥ പോലെ !
കുട്ടിക്കാലത്തു
,വലിയൊരു
കുഴിക്കുമുകളിൽ വച്ചുകെട്ടിയ
മരപ്പാത്തിയിൽ കുന്തിച്ചിരുന്ന്
തൂറുന്നതിന്റെ ഇടവേളകളിൽ
,കൗതുകത്തോടെ
താഴേക്ക് നോക്കുമ്പോൾ
,നിറക്കുന്ന
വിരൽ വണ്ണമുള്ള പുഴുക്കളെ
കണ്ടത് ഓർമയിലുണ്ട് .അതുപോലെങ്ങാനും
അസംഖ്യം അണലികുഞ്ഞുങ്ങളുമായി ആ
അമ്മ കയറിവരുമോയെന്ന് ഭയന്നു.
കുനിഞ്ഞു
നോക്കുമ്പോഴൊക്കെ ക്ളോസെറ്റിനുള്ളിലെ
തിരയിളക്കം എന്നെ
പേടിപ്പിച്ചുകൊണ്ടിരുന്നു.
അതുകൊണ്ടുമാത്രം
,ഞങ്ങൾ
ഭാരതീയ പാരമ്പര്യമുപേക്ഷിച്ചു
.ഇപ്പോൾ
ഇരിപ്പ് യൂറോപ്പ്യൻ ക്ളോസറ്റിലാക്കി.
Wednesday, 1 March 2017
മരവിപ്പുകളുടെ താഴ്വര-സൈനബ് ചാവക്കാട്
സൈനബ് ചാവക്കാട്
ലെക്ചറർ
അൻസർ കോളേജ്
പെരുമ്പിലാവ്
മരവിപ്പുകളുടെ താഴ്വര
ചില
താഴ്വാരകളുണ്ട്.
ചിതലരിച്ച
മരങ്ങളുടെ
ശ്മശാനഭൂമിക
...
കനവുടഞ്ഞു
പോയ
കാലത്തിന്റെ
ചിതാഭസ്മം
കൊണ്ട്
കഥകൾ
മെനഞ്ഞ്
മുറിവേൽപ്പിക്കുന്നിടം
...
മരവിപ്പുകളെ
പുതച്ചുമൂടിയ
രാത്രികൾ
ഇണയില്ലാതെ
ഉറങ്ങുന്നിടം ...
ശ്യാമമേഘം
ചിതറിയിട്ട്
പോയ
തുള്ളികൾ
വീണ്ടുമൊരു പുലരിയിലേക്ക്
വീണ്ടുമൊരു പുലരിയിലേക്ക്
മിഴിനട്ടിരിക്കും
..
പറയാതെ
പടിയിറങ്ങിപ്പോയ
വസന്തമേ
...
പരാഗരേണുവുമായി
തിരികെ
വരൂ ....
ഈ
കുന്നിൻചരിവുകൾ
പൂപുടവയുടുത്ത്
ഒരിക്കൽ
കൂടി
ജീവാമൃത്
നുകരട്ടെ ....
Subscribe to:
Posts (Atom)









