Thursday, 18 May 2017

മടക്കയാത്ര-സുജിത ധനൂഷ്














സുജിത ധനൂഷ്





മടക്കയാത്ര

എന്നോ ഇരുൾ വീണ മനസിൽ 
നിന്നും നീണ്ട മൗനത്തിന്‍റെ ഇടനാഴിയും
കടന്ന് നിറം മങ്ങിയ ഓർമ്മകളിലൂടെ 
അറിയാതെ പറയാതെ ഒരു മടക്കയാത്ര... നീട്ടിയ വിരൽത്തുമ്പിൽ കുഞ്ഞു വിരൽ മുറുക്കി ഏറെ നടന്നൊരീ 
നാട്ടുവഴിയിലൂടെ ഇണങ്ങിക്കഴിയാൻ പിണങ്ങിപ്പിരിഞ്ഞ കളിമുറ്റത്തേക്ക്.... പകലെരിയുന്ന വഴിയും കടന്ന് ഓർമ്മകൾ മയങ്ങുന്ന 
തറവാട്ടിലേക്ക്... കൊളുത്തി വച്ച ദീപം 
സാക്ഷിയായ് അമ്മ ചൊല്ലിത്തന്ന
സന്ധ്യാജപങ്ങളും കേട്ട് വളരുവാൻ പാട്ടും കഥകളും
പാടിയുറക്കിയ താരാട്ടിന്നീണവും.. മഞ്ഞു വന്നു മറയിട്ട 
പുലരികളിലാരോ , ഒപ്പമെത്താൻ കാത്തു നിന്ന 
പാടവരമ്പിലൂടെ , തൂക്കണാം കുരുവി കൂടും തേടി പൂ പറിക്കാൻ കൂട്ടുപോയ തോട്ടിൻ കരയിലേക്ക്... സ്വപ്നത്തിന്‍ മണമുളള നാട്ടു വഴി തേടുമ്പോൾ 
എവിടേക്കെന്നറിയാതെ
നീളും വഴികളിൽ കൂരിരുൾ മുന്നിലെ കാഴ്ച മറയ്ക്കുന്നു... ഞെട്ടി പകച്ചു ചുറ്റിലും കണ്ണുകള്‍ തിരയവേ, നിറങ്ങളൊഴിഞ്ഞ രാത്രി മാത്രമറിയുന്നു കൊതിയോടെ ഞാനിന്നു കണ്ടൊരാ സ്വപ്നം....


സുജി

No comments:

Post a Comment