Friday, 24 March 2017

അപ്പൂപ്പൻ താടികൾ-ജി.എൽ ലാജു












ജി.എൽ ലാജു
സ്വദേശം കോഴിക്കോട്
ഇപ്പോൾ ജോലി സൗദിയിൽ
ഭാര്യ    :അഞ്ജലി
മകൾ  :ചാരു നൈനിക
നുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും എഴുതാറുണ്ട് 
സ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിൽ പല തവണ കവിതകൾക്കും കഥകൾക്കും സമ്മാനം നേടിയിട്ടുണ്ട്.1997 ലെ ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്ക്കാരം, 2001 ൽ കേരളത്തിന് പുറത്തുള്ള എഴുത്തുകാർക്ക് മലയാള മനോരമ ഏർപ്പെടുത്തിയ പുരസ്ക്കാരം എന്നിവ പ്രധാനപ്പെട്ടവ



അപ്പൂപ്പൻ താടികൾ
അഞ്ചരയ്ക്കു മുന്നേ
വീടെത്തിയില്ലെങ്കിൽ
'എവടാരുന്നെടീ ഇത്രേം നേരം,
അതിവിടെവിടോ
ഉണ്ടാരുന്നല്ലോ
ഇന്നു നീ  അടി മേടിക്കു'മെന്ന്
അലമാരയക്ക് മേലേം
കട്ടിലിന് കീഴേം തെരഞ്ഞ്
ഇന്ന് വരെ കാണാതിരുന്ന
ആ ചൂരല്,
ഇന്നമ്മ കണ്ടു പിടിച്ചു കാണും..
ഇത്രേം നേരായില്ലേ..

ചെന്നങ്ങു കേറുമ്പോ
തുട പൊളിക്കുമായിരിക്കും..

ഇത്രേം ഇരുട്ടിയില്ലേ
അപ്പാ കട പൂട്ടി വന്നു കാണും..
ഇന്ന് കൊണ്ടന്ന മിഠായി മുഴുവൻ
ആ കുറുമ്പിപ്പാറു
എനിക്കു തീരേ വെക്കാതെ
തിന്നു കാണും..

എന്നാലും
ഉറക്കം നടിച്ചു ഞാൻ കിടക്കുമ്പോ
"മോളെ വഴക്ക് പറയണത്
മോൾക്കൊന്നും പറ്റാതിരിക്കാനല്ലേ "  എന്ന്
കെട്ടിപ്പിടിച്ചുറങ്ങുന്നമ്മ
ഇന്ന് റാണി മോളെ കാണാതെ
എന്ത് ചെയ്യുന്നുണ്ടാവും ?

പോട്ടെടോ
നമ്മടെ മോള്
നല്ല കുട്ടിയായി
വല്യ ആളാവുംന്ന്
അമ്മയെ ആശ്വസിപ്പിക്കുന്ന അച്ഛൻ
ഇപ്പൊ
എന്തു പറയുന്നുണ്ടാവും?

നിയ്ക്ക്
കരച്ചിലു വരുന്നുണ്ട്..
ചത്തു പോണ പോലെ
വേദനയാ..

അപ്പൂപ്പൻ താടി
കാണിച്ചു തരണേന്
എന്തിനാ കുപ്പായം
വലിച്ചു കീറണേ?

എന്തിനാ ശ്വാസം മുട്ടിക്കുന്നേ..?
എന്തിനാ നിലത്ത് കിടത്തി
എന്നോടിങ്ങനെ?

റാണി മോൾക്ക്
എത്ര വേദനയായീന്നറിയോ
എന്റെ
ദേഹത്ത് കെടന്നപ്പോ ...

നാളെ,
ഈ പൊന്തക്കാട്ടില് നിന്ന്
എന്നെ എല്ലാരും കൂടി
ചുമന്നെടുത്ത്
കുഴിച്ചിടാൻ പോവുമ്പോ
സുകു മാമനും വന്ന് നോക്കി നിൽക്കോ?

മാമന്റെ തങ്കി മോളെയും
ഇങ്ങനാണോ,
മാമൻ
അപ്പൂപ്പൻ താടി
കാണിച്ചു കൊടുക്കാറുണ്ട്
എന്നു പറഞ്ഞേ ?

സ്വർഗ്ഗത്തീ വെച്ച് കാണുമ്പോ
ചോദിക്കും ഞാൻ
തങ്കിമോളോട്..
ഉറപ്പാ!
(ലാജു / പ്രൊമിത്യൂസ് 2004)

3 comments:

  1. ഹോ.. നെഞ്ച് തുളഞ്ഞ് ലാജു

    ReplyDelete
  2. really touching..laju chetta..

    ReplyDelete
  3. വല്ലാത്ത എഴുത്ത്...നെഞ്ചിലൊരു വിങ്ങൽ

    ReplyDelete